ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് വിദേശത്തേക്ക് പോകാന്‍ കോടതിയുടെ അനുമതി. ഡല്‍ഹി പട്യാല കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്.
യാത്രയ്ക്ക് മുന്നോടിയായി ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡും 2 ലക്ഷം രൂപയും കോടതിയില്‍ ഹാജരാക്കാന്‍ കോടതി തരൂരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇവ തരൂര്‍ തിരിച്ചു വന്നതിനു ശേഷം തിരികെ നല്‍കുമെന്നും കോടതി അറിയിച്ചു. നേരത്തെ തരൂരിന് അനുവാദമില്ലാതെ വിദേശ യാത്ര നടത്താന്‍ പാടില്ല എന്ന് കോടതി പറഞ്ഞിരുന്നു.
2014 ജനുവരി 17നാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണയാണ് തരൂരിന്റെ മേല്‍ ചുമത്തിയ കുറ്റം.