സുനന്ദ പുഷ്കര്‍ കേസില്‍ ഡല്‍ഹി പട്യാല കോടതിയില്‍ ഇന്ന് വിചാരണ ആരംഭിക്കും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരണപ്പെട്ടകേസില്‍ ഇന്ന് വിചാരണ ആരംഭിക്കും. ഡല്‍ഹി പട്യാല കോടതിയിലാണ് വിചാരണ നടക്കുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, ഗാര്‍ഹിക പീഡനം എന്നിവയാണ് ഡല്‍ഹി പോലീസ് ചുമത്തിയിരിക്കുന്നത്. 2014 ജനുവരി പതിനേഴിനാണ് സുനന്ദ പുഷകര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

മരണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിയ്ക്കുന്നതിനിടെ ഇരുവരും വഴക്കിട്ടിരുന്നതായും സാക്ഷി മൊഴികള്‍ ഉണ്ടായിരുന്നു. മരണത്തിനു തൊട്ടു മുന്‍പ് ശശി തരൂരിന് സുനന്ദ പുഷ്‌കര്‍ ഇ മയില്‍ അയച്ചിരുന്നു. ജീവിക്കാനാഗ്രഹിക്കുന്നില്ല താന്‍ മരിക്കാന്‍ പോകുന്നു എന്ന് വ്യക്തമാക്കിയായിരുന്നു സുനന്ദ സന്ദേശമയച്ചത്.

എന്നാല്‍ ഇതിനോട് പ്രതികരിക്കാനോ, സുനന്ദയുടെ ജീവന്‍ രക്ഷിക്കാനോ ശശി തരൂര്‍ ശ്രമിച്ചില്ലെന്നത് ആത്മഹത്യാ പ്രേരണ കുറ്റമായി കണക്കാക്കാമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കൂടാതെ സുനന്ദ മരിച്ച മുറിയില്‍ നിന്ന് തെളിവുകള്‍ നശിപ്പിച്ചതായും സുനന്ദയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

തിരുവന്തപുരത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടയിലാണ് നിര്‍ണായക വിചാരണ.

Top