സുനന്ദ കേസ് പുതിയ കോടതിയിലേക്ക്;കേസ് പരിഗണിക്കുന്നത് ഈ മാസം 28ലേക്ക്

sunandha puskar murder case

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസ് പരിഗണിക്കുന്നത് ഇനി പുതിയ കോടതിയില്‍. ഇന്ന് കേസ് പരിഗണിച്ച കോടതി മെയ് 28ലേക്കാണ് കേസ് മാറ്റിയത്. അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ കോടതിയാണ് ഇനി കേസ് പരിഗണിക്കുക. നിലവില്‍ ഡല്‍ഹി കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസ് മാത്രം പരിഗണിക്കുന്ന കോടതിയാണ് മെട്രോപോളിറ്റന്‍ കോടതി.

2014 ജനുവരി 17നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ച് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും മുറിയില്‍ നിന്ന് ഉറക്കഗുളികകള്‍ കണ്ടെടുത്തതും സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ പരുക്കുകളും സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

സുനന്ദ പുഷ്‌ക്കറിന്റെ മരണം ആത്മഹത്യയെന്നാണ് ദില്ലി പൊലീസ് കുറ്റപത്രത്തില്‍ വെളിപ്പെടുത്തിയത്. സുനന്ദയുടെ മരണത്തില്‍ തരൂരിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ എന്നിവയാണ് ചുമത്തിയത്. എന്നാല്‍ സുനന്ദ ആത്മഹത്യ ചെയ്യില്ലെന്ന് ശശിതരൂര്‍ പറഞ്ഞു.

10 വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ശശി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന് ദില്ലി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top