തിരുവനന്തപുരം: കഠിനമായ ചൂടില്‍ താപസൂചികയും ഉയരുന്നു. ബുധനാഴ്ച ഒമ്പത് ജില്ലകളില്‍ താപസൂചിക 54 ഡിഗ്രിക്ക് മുകളില്‍ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കടുത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. ഈ ഘട്ടത്തില്‍ സൂര്യാതപമേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പകല്‍ 11 മുതല്‍ ഉച്ചക്ക് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.