ആല്‍ഫബെറ്റ് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി സുന്ദര്‍ പിച്ചൈ

മേരിക്കന്‍ കമ്പനിയായ ഗൂഗിളിന്റെ സി ഇ ഒ ആയ സുന്ദര്‍ പിച്ചൈയ്ക്ക് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റില്‍ അഗത്വം ലഭിച്ചു.

ആല്‍ഫബെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡിലാണ് ചെന്നൈ, തമിഴ്‌നാട് സ്വദേശിയായ പിച്ചൈ അംഗമായിരിക്കുന്നത്.

ആല്‍ഫബൈറ്റിന്റെ ബോര്‍ഡിലെ ഗൂഗിള്‍ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവര്‍ക്കൊപ്പം മുന്‍ സിഇഒ എറിക് ഷ്മിട്ട്, ഡയാനെ ഗ്രീന്‍ തുടങ്ങിയ 13 അംഗങ്ങലില്‍ ഒരാളാണ് പിച്ചൈ.

സുന്ദര്‍ പിച്ചൈ 2004ലാണ് ഗൂഗിളില്‍ എത്തിച്ചേര്‍ന്നത്. 2008ല്‍ ഗൂഗിള്‍ ക്രോം ബ്രൗസര്‍ തയ്യാറാക്കിയ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു. തുടര്‍ന്ന് ഗൂഗിളിന്റെ ടൂള്‍ബാര്‍, ഡെസ്‌ക്ടോപ്പ് സെര്‍ച്ച്, ഗൂഗിള്‍ ഗിയര്‍ തുടങ്ങീ ആന്‍ഡ്രോയ്ഡ് വരെയുള്ള ഉല്‍പന്നങ്ങളുടെ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

2009ല്‍ ഗൂഗിള്‍ ക്രോം ബുക്ക്, ഗൂഗിള്‍ ക്രോം ഒ.എസ്. എന്നിവയും 2010ല്‍ വെബ്എം പദ്ധതിയും അവതരിപ്പിച്ചത് സുന്ദര്‍ ആയിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ഗൂഗിളിന്റെ സി ഇ ഒ ആയി പിച്ചൈ സ്ഥാനമേല്‍ക്കുന്നത്.

കമ്പനിയുടെ സി.ഇ.ഒ. ആകുന്നതിന് മുമ്പ് ഗൂഗിളിന്റെ ബിസിനസ് ഉല്‍പന്നങ്ങളുടെ മേല്‍നോട്ട ചുമതല നിര്‍വ്വഹിക്കുകയായിരുന്നു സുന്ദര്‍ പിച്ചൈ.

ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജിന്റെ വലംകൈ ആയാണു അമേരിക്കന്‍ മാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

Top