കണ്ണൂര്‍: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു. വിജീഷിന്റെ അച്ഛന്‍ പി രവീന്ദ്രന്‍, അമ്മ പൊന്നുവിനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി. കേസില്‍ വിജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലീസ് നടപടി.