ദര്‍ബാറില്‍ തലൈവരുടെ വില്ലനായി ബോളിവുഡ് സൂപ്പര്‍താരം സുനില്‍ ഷെട്ടി

ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തില്‍ തലൈവരുടെ വില്ലനായി ബോളിവുഡ് സൂപ്പര്‍ താരം സുനില്‍ ഷെട്ടിയെത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

രജനികാന്തിനൊപ്പം മലയാളി താരം ചെമ്പന്‍ വിനോദ് ജോസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രതീക് ബബ്ബാറാണ് ദര്‍ബാറില്‍ പ്രധാന വില്ലന്‍ കഥാപാത്രമായി എത്തുന്നതെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രതീക് ബബ്ബാറിന്റെ കൂട്ടാളിയായിട്ടാണ് ചെമ്പന്‍ വിനോദ് അഭിനയിക്കുക എന്നാണ് അണിയറയില്‍ നിന്ന് വന്ന സൂചനകള്‍.

ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. താരത്തിന്റെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥന്റേയും രണ്ടാമത്തേത് സാമൂഹ്യപ്രവര്‍ത്തകന്റേതുമാണ്. പൊലീസ് ഓഫീസറായി എത്തുന്ന താരത്തിന്റെ കഥാപാത്രം ഡിസിപി മണിരാജ് ആണ്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. മലയാളി താരം നിവേതയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രജനികാന്തിന്റെ മകളായിട്ടാണ് നിവേത അഭിനയിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ രവിചന്ദെര്‍ ആണ്. ഛായാഗ്രഹണം സന്തോഷ് ശിവനാണ്.

Top