ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുനില്‍ അറോറ ചുമതലയേറ്റു. ഓംപ്രകാശ് റാവത്ത് ശനിയാഴ്ച വിരമിച്ച ഒഴിവിലേക്കാണ് സുനില്‍ അറോറ വരുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറാണ് അറോറ. ഇദ്ദേഹത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയില്‍ മൂന്നുവര്‍ഷം കാലാവധിയുണ്ട്.
രാജസ്ഥാന്‍ കേഡറിലെ 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അറോറ.
2017 സെപ്തംബറിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി അറോറയെ നിയമിക്കുന്നത്. ധനകാര്യം, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ മന്ത്രാലയങ്ങളിലും പ്ലാനിംഗ് കമ്മീഷനിലും ഉന്നതപദവി വഹിച്ച അറോറ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി, തൊഴില്‍ നൈപുണ്യ വികസനവകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.