കോവിഡ് ഹെല്‍പ് ലൈനാക്കാന്‍ ട്വിറ്റര്‍ അക്കൗണ്ട് കൈമാറി സുനില്‍ ഛേത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കോവിഡ് ഹെല്‍പ് ലൈനാക്കാന്‍ തന്റെ ഔദ്യേഗിക ട്വിറ്റര്‍ അക്കൗണ്ട് കോവിഡ് വളണ്ടിയേര്‍സിന് കൈമാറി ഇന്ത്യന്‍ ഫുഡ്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. രാജ്യമൊട്ടാകെ മഹാമാരിക്കെതിരെ പോരാടുമ്പോള്‍ മാറിനില്‍ക്കാതെ ദുരന്തമുഖത്തെ സഹായങ്ങള്‍ക്കായി തുറന്നു കൊടുത്ത് മാതൃകയായാവുകയാണ് ഛേത്രി.

കഴിഞ്ഞ മാസം കോവിഡിന്റെ ദുരിതങ്ങള്‍ അനുഭവിച്ചു വന്നയാളാണ് ഇദ്ദേഹം. സമൂഹമാധ്യമങ്ങളില്‍ ദശലക്ഷം ഫോളവേഴ്‌സുണ്ട് താരത്തിന്. ‘ജീവിതത്തിലെ യഥാര്‍ത്ഥ നായകര്‍ക്ക് എന്റെ ട്വിറ്റര്‍ പേജ് കൈമാറുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ ഈ പേജ് അവരിടേതാകും. കോവിഡിനെതിരായ പോരാട്ടത്തില്‍ അവരുടെ സന്ദേശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും നിങ്ങളുടെ പിന്തുണയും സഹായവും ഉണ്ടായിരിക്കണം’ എന്ന ട്വിറ്റോടെ ഛേത്രിയുടെ പേജ് വളണ്ടിയേര്‍സിന് കൈമാറുകയായിരുന്നു.

15 ലക്ഷം ഫോളവേര്‍സുള്ള പേജില്‍ ആവശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Top