മെസ്സിയെ പിന്നിലാക്കിയ ഇന്ത്യന്‍ കരുത്ത്; ലോക ഫുട്‌ബോള്‍ മനസ്സു കീഴടക്കി ഛേത്രി

ലോക ഫുട്ബോളില്‍ ഇന്ത്യയ്ക് അത്ര വലിയ നേട്ടങ്ങള്‍ ഒന്നുമില്ലെങ്കിലും അന്താരാഷ്ട്ര തലത്തില്‍ വലിയ ആരാധക സമ്പത്തുള്ള കളിക്കാരനാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സുനില്‍ ഛേത്രി. ഏറ്റവും കൂടുതല്‍ കളികളില്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ കളിക്കാരനും അദ്ദേഹം തന്നെ.

ഇപ്പോള്‍ നടന്നുവരുന്ന ഏഷ്യാകപ്പില്‍ തായിലന്റിനെതിരെ ഇറങ്ങിയ ഇന്ത്യന്‍ പടയുടെ കുതിപ്പിന് പിന്നിലും ഏറ്റവും വലിയ ശക്തി ഛേത്രിയാണ്. സഹൃദ മത്സരം ഇന്ത്യയുമായി കളിക്കാന്‍ വിസമ്മതിച്ച തായിലന്റിനെ ഗോള്‍ മഴയില്‍ മുക്കിയായിരുന്നുന്നു ഛേത്രിയും കൂട്ടരും മറുപടി നല്‍കിയത്.

ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ തായ്ലന്റിന്റെ വായടപ്പിച്ചത്. ഇന്ത്യന്‍ അധിപത്യം പ്രകടമായിരുന്ന കളിയില്‍ രണ്ട് ഗോളുകള്‍ ഛേത്രിയുടെ ബൂട്ടില്‍ നിന്നുമായിരുന്നു. ഇരുപത്തേഴാം മിനിട്ടില്‍ തന്നെ ഇന്ത്യ ലീഡ് ഉയര്‍ത്തിയത് ഛേത്രിയുടെ മാന്ത്രികക്കാലുകളുടെ കരുത്തിലായിരുന്നു.

കഴിഞ്ഞ കളിയിലെ രണ്ടു ഗോളിലൂടെ ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍, ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ കളിക്കാരനാകാന്‍ ഈ ഇന്ത്യന്‍ ഫുട്ബോലെര്‍ക്കായി. ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക് താഴെയാണ് ഇന്ന് സുനില്‍ ഛേത്രി . സാക്ഷാല്‍ ലയണല്‍ മെസ്സിയെ മറികടന്നാണ് ഈ നേട്ടം എന്നത് അഭിമാനകരമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തു സുനില്‍ ഛേത്രിയുണ്ടായിരുന്നു

34വയസ്സുള്ള ഇദ്ദേഹം 2005ലാണ് ഇന്ത്യന്‍ കുപ്പായമണിയുന്നത്. 2007 2009 ,2012 വര്‍ഷങ്ങളില്‍ ഇന്ത്യ നെഹ്‌റു ട്രോഫിയില്‍ ചാമ്പ്യന്‍ ആവുന്നതില്‍ മുഖ്യപങ്ക് ഇദ്ദേഹത്തിന്റെ കാലുകളായിരുന്നു. 2011 സാഫ് ചാമ്പ്യന്‍ ഷിപ്പിലും ഇന്ത്യന്‍ കരുത്ത് ഛേത്രി തന്നെയായിരുന്നു. 2008ലെ എ എഫ് സി ചലഞ്ച് കപ്പില്‍ ഏറ്റവും മികച്ച കളിക്കാരനും അദ്ദേഹം തന്നെ. 2007, 2011, 2013 വര്‍ഷങ്ങളില്‍ എ ഐ എഫ് എഫ് ഇന്ത്യന്‍ ഫുട്ബോളര്‍ ഇയര്‍ പുരസ്‌കാരവും സുനില്‍ ഛേത്രിയെ തേടിയെത്തി .

കെ ബി ഛേദ്രിയുടെയും സുശീല ഛേദ്രിയുടെയും മകനായി 1984ല്‍ സെക്കന്തരാബാദിലാണ് ഛേദ്രി ജനിക്കുന്നത്. നേപ്പാളില്‍ നിന്ന് കുടുയേറിയ ഡാര്‍ജിലിംഗിലെ ഖൂര്‍കാ വംശജനാണ് ഇദ്ദേഹം. 2001ല്‍ ഏഷ്യന്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിലൂടെയാണ് ഛേദ്രി കളിക്കളത്തിന്റെ ലഹരി അറിയുന്നത്.

2002ല്‍ മോഹന്‍ബഗാനിലൂടെയാണ് സുനില്‍ ഛേത്രി എന്ന കളിക്കാരന്റെ വളര്‍ച്ച. 19-ാം വയസ്സില്‍ ഇന്ത്യ ടീമിലെത്തി. അണ്ടര്‍ 20 യില്‍ പാക്കിസ്ഥാനെതിരെയായിരുന്നു ആദ്യ കളി. ചര്‍ച്ചില്‍ ബ്രദേഴ്‌സ് , ഈസ്റ്റ് ബംഗാള്‍, ഡെംപോ ഗോവ, അമേരിക്കന്‍ സോക്കര്‍ ക്ലബ് കെന്‍സാസ് സിറ്റി പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ട്ടിങ് ക്ലബ് ഡി പോര്‍ച്ചുകല്‍ എന്നി ക്ലബ്ബുകള്‍ക്കു വേണ്ടിയെല്ലാം ഛേത്രിയുടെ കാലുകള്‍ ഗോള്‍ വല കുലുക്കിയിട്ടുണ്ട്.

ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്കു വേണ്ടിയും ബംഗ്ലൂരു എഫ്സിക്കു വേണ്ടിയും ബൂട്ടുകെട്ടി. നിലവില്‍ ഐ എസ് എല്‍ ല്‍ മികച്ച ഫോമിലുള്ള ബാംഗ്ലൂര്‍ എഫ് സി യുടെ താരമാണ് ഈ 34കാരന്‍.

ബൈച്ചുങ് ബൂട്ടിയക്ക് ശേഷം ഇന്ത്യക്കായി 100 മത്സരങ്ങള്‍ കളിച്ച താരമെന്ന പദവിയും സുനില്‍ ഛേത്രി സ്വന്തമാക്കിക്കഴിഞ്ഞു. രാജ്യത്തിന് വേണ്ടി എത്രയധികം ഗോളുകള്‍ നേടാന്‍ സാധിക്കുന്നോ, അത്രയും സ്‌കോര്‍ ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന നിശ്ചയദാര്‍ഢ്യമാണ് സുനില്‍ ഛേത്രിയുടെ കരുത്ത്.

Top