ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫി ഉയര്‍ത്തിയ നിമിഷം താന്‍ കരഞ്ഞു പോയെന്ന് സുനില്‍ ഗാവാസ്‌കര്‍. ഓസ്ട്രേലിയന്‍ മണ്ണിലെത്തി അവരെ ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെടുത്തുകയെന്ന ചരിത്ര നേട്ടമാണ് കോഹ് ലിയും സംഘവും കുറിച്ചത് എന്നും ഗാവാസ്‌കര്‍ കൂട്ടിച്ചര്‍ത്തു.
ബോര്‍ഡര്‍ – ഗാവസ്‌കര്‍ സമ്മാനദാന ചടങ്ങിന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിഴവ് മൂലം ഗാവാസ്‌കര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ ടീമിന്റെ നേട്ടത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും നേരിട്ട് കാണാന്‍ സാധിച്ചിരുന്നുവെങ്കില്‍ സന്തോഷം ഇരട്ടിയായേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിഡ്നിയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മോശം കാലാവസ്ഥയെ തുടര്‍ന്ന് സമനിലയിലാണ് അവസാനിച്ചത്. ഏഴുവിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോറാണ് ഇന്ത്യ ഓസീസിന് മുന്നിലുയര്‍ത്തിയത്.