നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന് പുതിയ അഭിഭാഷകന്‍

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സിനില്‍ കുമാറിന് പുതിയ അഭിഭാഷകന്‍. ആളൂര്‍ വക്കാലത്ത് ഒഴിഞ്ഞുപോയതിനെ തുടര്‍ന്ന് പുതിയ അഭിഭാഷകന് വക്കാലത്ത് നല്‍കണമെന്ന് സുനില്‍ നല്‍കിയ അപേക്ഷയിലാണ് തീരുമാനം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ അംഗീകരിച്ചത്.

അതേസമയം, സുനില്‍ കുമാറിന്റെ വക്കാലത്ത് ഒഴിയാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും കേസ് തുടര്‍ന്ന് നടത്താനാവില്ലെന്നും സുനില്‍ ആരുടെയോ സ്വാധിനത്തിനു വഴങ്ങിയാതായി സംശയം ഉണ്ടെന്നും ആളൂര്‍ പറഞ്ഞിരുന്നു.

Top