കാലവര്‍ഷക്കെടുതി: കേന്ദ്രത്തോട് ആയിരം കോടി രൂപ ആവശ്യപ്പെടുമെന്ന് മന്ത്രി സുനില്‍ കുമാര്‍

തിരുവനന്തപുരം: മഴക്കെടുതി നേരിടാന്‍ ആയിരം കോടി രൂപ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. 220 കോടി രൂപ കാര്‍ഷിക മേഖലയ്ക്ക് മാത്രം കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപരിഹാര മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വേണം. കേരളത്തിലെ കാലാവസ്ഥ കേന്ദ്രം കണക്കിലെടുക്കണമെന്നും മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.

Top