പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും; തീരുമാനം ആരുടെയും സമ്മര്‍ദ്ദനത്തിന് വഴങ്ങിയല്ല

തൃശൂര്‍: തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെയുണ്ടാവുമെന്ന് മന്ത്രി സുനില്‍ കുമാര്‍. ചടങ്ങനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കും ജനങ്ങള്‍ക്കും ആനയ്ക്കും മതിയായ സുരക്ഷയൊരുക്കിയാവും ഇക്കാര്യങ്ങള്‍ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇത്തരം ഒരു തീരുമാനം എടുത്തത്. ആരുടെയും സമ്മര്‍ദ്ദനത്തിന് വഴങ്ങിയല്ല. നിയമപരമായ നിലയില്‍ കാര്യങ്ങള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളിലും തടസ്സങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം രാഷ്ട്രീയം മറന്ന് യോജിച്ച് പൂരം നടത്തിയതാണ് ചരിത്രമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

ആരോഗ്യക്ഷമത അനുകൂലമെങ്കില്‍ തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദനെത്തുമെന്നാണ് ജില്ലാകളക്ടര്‍ അറിയിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദനെ നാളെ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ടി വി അനുപമ വിശദമാക്കി.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.

Top