മകളുടെ വിവാഹത്തെ കുറിച്ച് സുനിൽ ഷെട്ടി

ബോളിവുഡ് നടി ആതിയ ഷെട്ടിയുടെ വിവാഹത്തെ കുറിച്ച് പ്രതികരിച്ച് അച്ഛനും നടനുമായ സുനിൽ ഷെട്ടി. ഭാവി വരനും ക്രിക്കറ്ററുമായ കെഎൽ രാഹുലിന് മത്സരങ്ങളുടെ തിരക്കാണെന്നും അതുകൊണ്ട് വിവാഹം നടത്താൻ സമയം കിട്ടുന്നില്ലെന്നും മത്സരങ്ങൾക്കിടയിൽ വീണു കിട്ടുന്ന രണ്ട് ദിവസം കൊണ്ട് വിവാഹം നടത്താൻ സാധിക്കില്ലെന്നും സുനിൽ ഷെട്ടി പറഞ്ഞു.

‘വിവാഹം എപ്പോൾ വേണമെന്നത് കുട്ടികൾ വേണം തീരുമാനിക്കാൻ. കലൻഡർ കണ്ടാൽ ഭയന്ന് പോകും. അതിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ബ്രേക്ക് വരുന്നുള്ളു. ബാക്കി ദിവസങ്ങളെല്ലാം പരിശീലനവും മത്സരങ്ങളുമാണ്. അത്ര ചെറിയ ഇടവെളയിൽ വിവാഹം നടത്താൻ സാധിക്കില്ല’- സുനിൽ ഷെട്ടി പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആതിയ ഷെട്ടിയും കെ.എൽ രാഹുലും പ്രണയത്തിലാണ്. 2021 ൽ സഹോദരൻ അഹാൻ ഷെട്ടിയുടെ തടപ്പ് എന്ന ചിത്രത്തിന്റെ പ്രീമിയറിന് കെ.എൽ രാഹുൽ എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് പുറംലോകം അറിയുന്നത്.

Top