ശബരിമല വിഷയത്തില്‍ മികച്ച നടന്‍ തന്ത്രി കണ്ഠരര് രാജീവര്; സുനിത ദേവദാസ്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. മികച്ച നടന്‍ തന്ത്രി കണ്ഠരര് രാജീവര്, മികച്ച ഗുണ്ടയ്ക്കുള്ള അവാര്‍ഡ് സുരേന്ദ്രന്‍ ആന്‍ഡ് ടീം, ഷൂ നക്കല്‍ അവാര്‍ഡ് ശ്രീധരന്‍പിള്ള എന്നിങ്ങനെ നിരവധി പേര്‍ക്കാണ് സുനിത ദേവദാസ് ഫേസ്ബുക്കിലൂടെ പരിഹാസരൂപേണ പുരസ്‌കാരങ്ങള്‍ നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നോം ശബരിമല മഹാ റാണി സുനിത ദേവദാസ് വലിയ കോയി തമ്പുരാട്ടി

ശബരിമല നട ഇന്നലെ അടച്ച സ്ഥിതിക്ക് ഇത്തവണത്തെ എല്ലാവരുടെയും പ്രകടനങ്ങൾ മാനിച്ചു ചില പുരസ്‌ക്കാരങ്ങൾ നൽകുന്നു.

വർഗീയ ലഹള ഉണ്ടാക്കാനും സർക്കാരിനെ അട്ടിമറിക്കാനും സംഘപരിവാറിനെ പരമാവധി ശക്തിയാർജ്ജിപ്പിക്കുവാനും സംഭാവനകൾ നൽകിയ പത്രം : മറുനാടൻ മലയാളിയും ജനം ടിവിയും ജന്മഭൂമിയും മറുനാടനും തമ്മിലായിരുന്നു മത്സരം. മറ്റാരും മത്സര രംഗത്തുണ്ടായിരുന്നില്ല.

കുത്തിത്തിരിപ്പ്, കുതന്ത്രം, കാര്യങ്ങൾ വളച്ചൊടിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ, നാട് കുട്ടിച്ചോറാക്കൽ എന്നിവയിൽ മികച്ച പ്രവർത്തനം : രാഹുൽ ഈശ്വർ

മികച്ച നടൻ : തന്ത്രി കണ്ഠരര് രാജീവര്

മികച്ച ഗുണ്ടക്കുള്ള അവാർഡ് സുരേന്ദ്രൻ ആൻഡ് ടീം നേടുന്നു.

മികച്ച നൈഷ്ഠിക ബ്രഹ്മചാരിക്കുള്ള പുരസ്ക്കാരം കണ്ഠരര് മോഹനർക്കാണ് .

മികച്ച ഭക്തൻ അവാർഡ് ഐ ജി ശ്രീജിത്തിന് നൽകണമെന്ന് ചിലർ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ നോമത്തിൽ ചെറിയൊരു മാറ്റം വരുത്തി . ബാലൻസ് കെ നായർ അവാർഡിന് ഐ ജി ശ്രീജിത്ത് അർഹനായി.

മികച്ച ഭക്തയും കന്നി അയ്യപ്പന്മാരിൽ 41 ദിവസം വ്രതം നോറ്റ ആൾക്കുമുള്ള അവാർഡ് ശശികല സ്വന്തമാക്കി.

പ്രത്യേക ജൂറി പുരസ്ക്കാരം നേടിയത് ഒരു പട്ടിയാണ് . മന്ത്രി സുധാകരന്റെ ഓഫീസിലേക്ക് ജാഥാ നയിച്ച പട്ടി ശുനകൻ നായർക്കാണ് ആ പുരസ്ക്കാരം.

ഷൂ നക്കൽ അവാർഡ് നേടിയത് ശ്രീധരൻ പിള്ളയാണ്.

നട്ടെല്ലുള്ള ധീരനായ വിപ്ലവ വീര്യമുള്ള രാഷ്‌ടീയ നേതാവ്, ഭരണാധികാരി
കോടതിവിധി മാനിച്ച ഭരണാധികാരി
സ്ത്രീകളെ ആധുനിക കാലത്തേക്ക് കൈപിടിച്ച് നടത്തുന്ന പുരോഗമന വാദി
സർവോപരി ജനഹൃദയത്തിലെ സൂര്യൻ അവാർഡ് നേടിയിരിക്കുന്നത് ..
പിണറായി വിജയൻ.
ലാൽ സലാം സഖാവെ.
നന്ദി നമസ്ക്കാരം
സ്വാമി ശരണം

Top