കൊച്ചി: ശബരിമല വിഷയത്തില്‍ ഹിന്ദുവിന്റെ കുത്തകാവകാശം സംഘികള്‍ക്ക് എഴുതി നല്‍കിയത് ആരാണെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. ഒരു സംഘിയുടെയും കുത്തകയല്ല ഹിന്ദുവും ഹിന്ദുമതവും. അതൊരു ജീവിതരീതി മാത്രമാണ്. അല്ലാതെ സംഘപരിവാറിനു മുതലെടുപ്പു നടത്താനുള്ള ഭൂമികയല്ലെന്നും സുനിത ദേവദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ടെക്സ്‌റ്റും വീഡിയോയും ഒന്നാണു❤️
വീഡിയോ കാണുന്നവർ വായിക്കേണ്ട ?
ഞാൻ ഇത്തിരി മതം പറയാൻ പോകുകയാണ്. ഒപ്പം കുറച്ചു വർഗീയതയും. ഇതൊന്നും ആരുടെയും കുത്തകയല്ലല്ലോ?
എല്ലായിടത്തും ഹിന്ദുക്കളെ തകർക്കുന്നെ എന്ന നിലവിളിയാണ്. മുഖ്യമന്ത്രി ചെത്തുകാരൻ കോരന്റെ മകൻ , കളക്ടർ മുസ്ലീം , ഐ ജി ക്രിസ്ത്യാനി, വാർത്താവതാരകൻ കൃസ്ത്യാനി, അക്രമം നടത്തിയത് മലയരയന്മാർ, ശബരിമലയിൽ വരുന്ന സ്ത്രീകൾ യുക്തിവാദികളും ഫെമിനിച്ചികളും നിരീശ്വര വാദികളും എന്നൊക്കെയാണ് നിലവിളി. എല്ലാരും ഹിന്ദുവിന്റെ ശത്രു. എല്ലാരും കൂടി ഹിന്ദുവിനെ തകർക്കുന്നു. പീഡിപ്പിക്കുന്നു. ഭൂമിയിൽ നിന്നും തുടച്ചു മാറ്റുന്നു.
ഞാൻ മതം പറയുകയല്ല ക്രിസ്‌ത്യനിയായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് അയ്യപ്പൻമാരെ തല്ലിയത് ‘
എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള പറയുന്നു. പൊളിച്ചുമാറ്റിയ സമരപ്പന്തലിൽ നിന്നും ഹിന്ദു അല്ലാത്ത ഒരു പോലീസുകാരൻ അയ്യപ്പന്റെ ഫോട്ടോ എടുത്തു മാറ്റിയെന്നും ശ്രീധരൻപിള്ള പറയുന്നു.
അപ്പൊ ആരാണ് ഹിന്ദു? ആരൊക്കെയാണ് ഹിന്ദുക്കൾ?
ഞാൻ ഹിന്ദുവാണ്.
പിണറായി വിജയൻ ഹിന്ദുവാണ്. ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഹിന്ദുവാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ ഹിന്ദുവാണ്. ദീപ നിശാന്ത് ഹിന്ദുവാണ്. കെ ജി കമലേഷും അജിത സി പിയും സുഹാസിനി രാജും ഹിന്ദുക്കളാണ്. കെ കെ ഷൈലജ ടീച്ചറും എഡിജിപി അനില്‍കാന്തും ഹിന്ദുക്കളാണ്. ശ്രീ ചിത്രൻ ഹിന്ദുവാണ്.
സുപ്രീം കോടതിയിൽ സ്ത്രീകളെ കയറ്റാം എന്ന് നിലപാട് സ്വീകരിച്ച വി എസ് അച്യുതാനന്ദൻ ഹിന്ദുവാണ്.
ആർക്കെങ്കിലും സംശയമുണ്ടോ ഇക്കാര്യത്തിൽ?
ശബരിമലയിൽ സ്ത്രീ പ്രവേശനം ആകാമെന്ന് വാദിച്ചവരും വിധി പറഞ്ഞവരും ഹിന്ദുക്കളാണ്. അല്ലാതെ സംഘികൾ മാത്രമല്ല ഹിന്ദുക്കൾ. ഹിന്ദുവിന്റെ കുത്തകാവകാശം ആരാണ് സംഘികൾക്ക് തീറെഴുതി നൽകിയത്? രാഹുൽ ഈശ്വറും ദീപ രാഹുൽ ഈശ്വറും തന്ത്രി കുടുമ്പവും പന്തളം രാജ കൊട്ടാരത്തിൽ ജനിച്ചവരും മതതീവ്രവാദികളും മാത്രമല്ല ഹിന്ദുക്കൾ.
ഞങ്ങളും ഹിന്ദുക്കൾ തന്നെയാണ്. ഹിന്ദു മതത്തിന്റെ കുത്തകാവകാശം അങ്ങനെ ഒരു സംഘിയും ഏറ്റെടുക്കേണ്ട.
ഞാന്‍ ഹിന്ദുമതത്തില്‍ ജനിച്ചവളാണ്…ഇതുവരേയും മതം മാറിയിട്ടില്ല. എനിക്ക് ഞാന്‍ ജനിച്ച മതത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ട്… ഞാന്‍ ഹിന്ദുമതഗ്രന്ഥങ്ങളൊക്കെ വായിച്ചിട്ടുണ്ട്… സംസ്കൃതം പഠിച്ചിട്ടുണ്ട്.
ഹിന്ദുമതം എന്ന വിശാലമായ മതത്തില്‍ ജനിച്ചതുകൊണ്ട് എനിക്കു ലഭിക്കുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്… എനിക്ക് മതത്തെ സ്വീകരിക്കാനോ തിരസ്ക്കരിക്കാനോ വിമര്‍ശിക്കാനോ തിരുത്താനോ സ്വാതന്ത്ര്യമുണ്ട്… വസ്ത്രധാരണത്തിലോ ഭക്ഷണരീതിയിലോ ജീവിതരീതിയിലോ മതം ഇടപെടാറില്ല…മനുഷ്യനായതുകൊണ്ട് ഏതെങ്കിലും ഒരു മതത്തില്‍ ജനിച്ചേ പറ്റൂ…. അത് ഹിന്ദുമതത്തിലായതു കൊണ്ട് എനിക്ക് പ്രത്യേകിച്ച് ദോഷമൊന്നും ഉണ്ടായിട്ടില്ല… മറിച്ച് സ്വാതന്ത്ര്യത്തിന്‍െറ വിശാല ആകാശം കിട്ടിയിട്ടുമുണ്ട്…
ഞാന്‍ ഉള്‍പ്പെടുന്ന , എനിക്ക് വ്യക്തതയുള്ള മതത്തെ വിമര്‍ശിക്കുന്നതും തിരുത്തുന്നതും അതുകൊണ്ടുതന്നെ പൂര്‍ണമായും ശരിയാണ്… ഞാന്‍ സംസാരിക്കേണ്ടത് എനിക്കറിയാവുന്ന കാര്യങ്ങളെക്കുറിച്ചാണ്… അത് കൊണ്ട് തന്നെയാണ് സംഘികൾ ഹിന്ദുക്കൾ എന്ന പേരിൽ ചെയ്യുന്ന കാര്യങ്ങളെ നിരന്തരം വിമർശിക്കുന്നതും.
അപ്പൊ സംഘികൾ ചോദിക്കും അതെന്താ നിങ്ങൾ കൃസ്ത്യാനികളെയും മുസ്ലീങ്ങളെയും ഉപദേശിച്ചു നന്നാക്കാത്തത് എന്ന്. എനിക്ക് അറിയാവുന്ന കാര്യത്തെ കുറിച്ചല്ലേ ഞാൻ സംസാരിക്കേണ്ടത്? എനിക്ക് അറിയാവുന്നത് ഹിന്ദു മതത്തെ കുറിച്ചാണ്.
ഓരോ മതത്തെക്കുറിച്ചുള്ള വിമര്‍ശനവും ഉയര്‍ന്നു വരേണ്ടത് അതാതു മതത്തില്‍ നിന്നാണ്… അല്ലാതെ തനിക്കിഷ്ടമില്ലാത്ത, തനിക്കറിയാത്ത അയല്‍വാസിയുടെ മതത്തെ വിമര്‍ശിക്കലല്ല മതേതരത്വം. അവനവന്‍ നില്‍ക്കുന്ന ഇടം ശുദ്ധിയാക്കിയിട്ടല്ളേ അയല്‍വീടു ശുദ്ധീകരിക്കാന്‍ പോകേണ്ടത്?
ഹിന്ദുമതത്തിലെ അനാചാരങ്ങളും സംഘികള്‍ അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങളും തെറ്റാണെന്നു പറയേണ്ടതും ഇതല്ല ഹിന്ദുമതം , അതു സഹിഷ്ണുതയുടേയും സ്വാതന്ത്ര്യത്തിന്‍േറയും മതമാണെന്നു പറയേണ്ടതും ഏതൊരു ഹിന്ദുവിന്‍േറയും എന്ന പോലെ എന്‍േറയും ചുമതലയാണ്..
ഞാന്‍ ഇനിയും…. ഇനിയും സംഘികള്‍ അടിച്ചേല്‍പ്പിക്കുന്നതൊന്നും ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് പറഞ്ഞു കൊണ്ടേയിരിക്കും…
വിമര്‍ശിക്കുന്നതും തിരുത്താന്‍ പറയുന്നതും അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും അനാവശ്യമായ അടിച്ചേല്‍പ്പിക്കലുകളേയുമാണ്. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന പിന്തിരിപ്പന്‍ ആശയങ്ങളാണവ. അവക്ക് ഹിന്ദുമതവുമായോ ഹിന്ദുത്വവുമായോ യാതൊരു ബന്ധവുമില്ല. കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും സംഘപരിവാറും ഹിന്ദുവും തമ്മിലില്ല.
ഹിന്ദുക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജന്തുക്കളേ….
ആരാണ് ഹിന്ദു? ജന്മം കൊണ്ടും പേരുകൊണ്ടും ഇന്ത്യയില്‍ ജനിച്ചതു കൊണ്ടുമാണെങ്കില്‍ ഞങ്ങളൊക്കെ ഹിന്ദുക്കളാണ്.
മര്യാദക്ക് അന്തസായി ജീവിക്കുന്നവരെ നാണം കെടുത്താന്‍ ഹിന്ദുവിനറ്റത്തു വാലുള്ള ഓരോ സംഘടനയുടെ പേരില്‍ ഇറങ്ങിക്കോളും. കല്ലേറ്, അടിപിടി, കയ്യേറ്റം, സദാചാരപൊലീസിങ്, വര്‍ഗീയലഹള, വംശഹത്യ, ബലാല്‍സംഗം, തുണിയുടുപ്പിക്കല്‍, തുണിയുരിക്കല്‍, പട്ടാളം, ബീഫ് തീറ്റല്‍ എന്നു വേണ്ട ലോകത്തുള്ള സകല വൃത്തികേടിലും ഇടപെടും…
ഏതു പേരില്‍? ഹിന്ദുവെന്ന പേരില്‍.
എന്തിനാണ് മരത്തലയന്‍മാരേ ഹിന്ദുക്കളെ ഇങ്ങനെ നാണം കെടുത്തുന്നത്?
ആരാണ് ഹിന്ദുക്കളുടെ മൂഴുവന്‍ ചുമതല നിങ്ങളെ ഏല്‍പ്പിച്ചത്? ഹിന്ദുസേന, ഹിന്ദു ഐക്യവേദി……
നിങ്ങള്‍ മരത്തലയന്‍മാര്‍ എന്തു പണ്ടാരം വേണമെങ്കിലും കാണിക്ക്. സ്വന്തം പേരില്‍. അല്ലാതെ ഹിന്ദുവെന്ന ലേബല്‍ അതിന് ഉപയോഗിക്കരുത്.
പേരു കൊണ്ടും ജന്മം കൊണ്ടും ഹിന്ദുവായി പോയ ഞങ്ങള്‍ക്കും അന്തസായും മാനംമര്യാദയായും ജീവിക്കണം.
എല്ലാ വൃത്തികേടുകള്‍ക്കും ഹിന്ദു എന്ന പേര് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. നിങ്ങൾ ആഭാസന്മാരും പ്രകൃതരും സാമൂഹ്യവിരുദ്ധരും പ്രാചീനരുമായ കുറച്ചു മനുഷ്യർ മാത്രമാണ്. . അതിനു ഹിന്ദുവുമായി യാതൊരു ബന്ധവുമില്ല.
ഒരു സംഘിയുടെയും കുത്തകയല്ല ഹിന്ദുവും ഹിന്ദുമതവും. അതൊരു ജീവിതരീതി മാത്രമാണ്. അല്ലാതെ സംഘപരിവാറിനു മുതലെടുപ്പു നടത്താനുള്ള ഭൂമികയല്ല.
അതിനാൽ ഹിന്ദുവെന്ന പേരിൽ നടത്തുന്ന മുതലെടുപ്പുകൾ സംഘ പരിവാറുകാരും ആഭാസന്മാരും അക്രമികളും അവസാനിപ്പിക്കണം.
വൃത്തികേട് കാണിക്കുന്നതൊക്കെ സ്വന്തം പേരിൽ മതി. ഹിന്ദുക്കളുടെ അകൗണ്ടിൽ വേണ്ട.
ഞങ്ങളാണ് യഥാർത്ഥ ഹിന്ദുക്കൾ. അല്ലാതെ നിങ്ങളല്ല.
ആവർത്തിക്കുന്നു കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും സംഘപരിവാറും ഹിന്ദുവും തമ്മിലില്ല.