ജപ്പാന്‍ മുക്കി, ലങ്ക മുങ്ങിയെടുത്തു; ബ്രിട്ടീഷ് കപ്പല്‍ വീണ്ടെടുത്തത് 75 വര്‍ഷത്തിനു ശേഷം

sunken2

കൊളംബോ: രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ മുക്കിയ ബ്രിട്ടീഷ് കപ്പല്‍ ലങ്കന്‍ നാവികസേന കടല്‍ലില്‍നിന്ന് കണ്ടെടുത്തു. 75 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കപ്പല്‍ വീണ്ടെടുത്തത്.

രണ്ടാം ലോക മഹായുദ്ധത്തില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന് കടലില്‍ ആണ്ടുപോയ എസ്എസ് സാഗെയ്ന്‍ എന്ന യാത്രാകപ്പലാണ് ലങ്കന്‍ ഡൈവര്‍മാര്‍ ജലോപരിതലത്തിലേക്ക് ഉയര്‍ത്തിയെടുത്തത്.

ട്രിങ്കോമാലി തുറമുഖത്തിനു സമീപം കടലില്‍ 35 അടി ആഴത്തിലായിരുന്നു കപ്പല്‍ മറഞ്ഞിരുന്നത്. ഏതാനും മാസങ്ങളായി കപ്പലിനെ പുറത്തെത്തിക്കാന്‍ നാവികസേനയുടെ കിഴക്കന്‍ നേവല്‍ കമാന്‍ഡ് ശ്രമിച്ചുവരികയായിരുന്നു. 452 അടി നീളമുള്ള കപ്പലിന്റെ ചട്ടക്കൂടാണ് ഇപ്പോള്‍ പുറത്തെത്തിച്ചിരിക്കുന്നത്.

Top