ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തിലേയ്ക്ക് എത്തുന്നുവെന്ന വാര്‍ത്തകള്‍ വന്ന് തുടങ്ങിയിട്ട് ഒട്ടേറെ നാളുകളായി. രംഗീല എന്ന സിനിമയിലൂടെ താന്‍ മലയാളത്തിലേക്ക് വരുമെന്ന സൂചന സണ്ണിയും അടുത്തിടെ നല്‍കിയിരുന്നു.
ജിസം 2 വിലൂടെ സിനിമാ രംഗത്ത് സജീവമായ സണ്ണി ലിയോണിന് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്. മലയാള സിനിമയിലേക്കുള്ള സണ്ണിയുടെ വരവിനായി കാത്തിരിക്കുന്ന അവര്‍ക്ക് ഡബിള്‍ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രത്തിലാണ് സണ്ണി അഭിനയിക്കാനെത്തുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സിലൂടെയാണ് സണ്ണി വരവറിയിക്കുക.
സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജലലാല്‍ മേനോനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.