അനുരാ​ഗ് കശ്യപിൻറെ പുതിയ ചിത്രത്തിൽ നായികയായി സണ്ണി ലിയോൺ

ടൻ, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച അനുരാ​ഗിന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരിക്കുകയാണ്. സണ്ണി ലിയോൺ ആണ് സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ സണ്ണി ലിയോൺ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അനുരാ​ഗ് കശ്യപിനൊപ്പം നിൽക്കുന്ന ചിത്രവും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വപ്നസാഫല്യം എന്നാണ് സണ്ണി ഈ അവസരത്തെ വിശേഷിപ്പിച്ചത്. സ്വപ്നം സത്യമാകുന്നതുകൊണ്ടാണ് തന്റെ ഈ ചിരി എന്നാണ് അവർ എഴുതിയിരിക്കുന്നത്. അനുരാ​ഗ് കശ്യപിനേപ്പോലൊരാളുടെ ചിത്രത്തിൽ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു.

ദ ബാറ്റിൽ ഓഫ് ഭീമ കോറേ​ഗാവ് ആണ് സണ്ണി ലിയോണിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. അർജുൻ രാംപാൽ നായകനാവുന്ന ചിത്രം 2023-ലായിരിക്കും പുറത്തിറങ്ങുക.

Top