ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘കരണ്‍ജീത് കൗര്‍-ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന വെബ്‌സീരീസില്‍ തന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്ന കുട്ടിയെ ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ് താരം. സാറ സൗജാനി എന്ന ഇംഗ്ലീഷ്- ഇന്ത്യന്‍ നടിയായിരിക്കും സണ്ണിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത്.
Introducing mini me "Karenjit Kaur Vohra" @heyyitsrysa @ZEE5India @namahpictures @freshlimefilms #karenjitkaur pic.twitter.com/mYrsWY9Ht0
— Sunny Leone (@SunnyLeone) May 4, 2018
അമേരിക്കന്‍ പോണ്‍ സിനിമാ രംഗത്തു നിന്നും ബോളിവുഡിന്റെ ലോകത്തേക്കുള്ള കരണ്‍ജീത് കൗര്‍ വോഹ്ര എന്ന സണ്ണിയുടെ യാത്രയാണ് സീരീസിലൂടെ അനാവൃതമാവുന്നത്.
സണ്ണി തന്നെയാണ് ചിത്രത്തില്‍ സണ്ണി ലിയോണായി വേഷമിടുന്നത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ ആയി എത്തുന്നത് സൗത്ത് ആഫ്രിക്കന്‍ നടനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരയിലൂടെ തന്റെ ജീവിതത്തിലെ പല അനുഭവങ്ങളിലൂടെയും വീണ്ടും കടന്നുപോകേണ്ടി വന്നു. സീരിസിനായി അതിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ എളുപ്പമുള്ള കാര്യമായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും സണ്ണി പറഞ്ഞു.
കാനഡയില്‍ താമസമാക്കിയ ഒരു ഇടത്തരം സിഖ് കുടുംബത്തിലാണ് കരണ്‍ജീത് കൗര്‍ എന്ന സണ്ണി ലിയോണിന്റെ ജനനം. സിനിമ മേഖലയിലേക്ക് ചുവടുമാറിയതോടെയാണ് അവര്‍ സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിക്കുന്നത്. സണ്ണിയുടെ ബാല്യം മുതല്‍ അഡള്‍ട് സിനിമകളിലേക്കുള്ള വരവും തുടര്‍ന്ന് ബോളിവുഡിലേക്കുള്ള ചുവടുമാറ്റവുമെല്ലാം ചിത്രത്തിന്റെ പ്രമേയമാണ്.