മലയാളി പെണ്‍കൊടിയായി സണ്ണി ; ‘വീരമഹാദേവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

sunny leone

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളക്കരയിലേക്ക് എത്തുന്ന വീരമഹാദേവിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വീരമഹാദേവി എന്ന രാജ്ഞിയുടെ വേഷമാണ് സണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകന്‍ വി.സി വടിവുടയാനാണ്.

ഒരു പിരീഡ് ഡ്രാമയാണ് ചിത്രം. ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ള സിനിമയിലേക്കായി ശാരീരിക പരിശീലനങ്ങള്‍ ഒരുപാട് നടത്തിയിട്ടുണ്ട്. കുതിരയെ ഓടിക്കാനും വാള്‍പ്പയറ്റ് നടത്താനുമെല്ലാം മുംബൈയില്‍ നിന്നുള്ള ആളാണ് പരിശീലനം നല്‍കിയിരിക്കുന്നത്.

150 ദിവസത്തെ ഡേറ്റാണ് സണ്ണി ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. ഇതിന് ശേഷമേ ഇനി മറ്റു സിനിമകളില്‍ അഭിനയിക്കുകയുള്ളൂവെന്നും ഒരുപാട് കാലമായി താന്‍ പ്രതീക്ഷിച്ച വേഷമാണിതെന്നും സണ്ണി പ്രതികരിച്ചിരുന്നു.

‘ആദ്യമായാണ് ഞാന്‍ ഒരു ചരിത്ര സിനിമ ചെയ്യുന്നത്. അതും ഒരു തനി മലയാളിപെണ്‍കൊടിയായി. ദക്ഷിണേന്ത്യയില്‍ എനിക്ക് ഒരുപാട് ആരാധകരുണ്ട്. അവരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇത്’. സണ്ണി പറഞ്ഞു.

അധികം വൈകാതെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top