കുറച്ചു ദിവസങ്ങളായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് എത്തുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സണ്ണി ഒമല്‍ ലുലു ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുകയാണെന്ന വാര്‍ത്ത ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. ജയറാമാണ് ചിത്രത്തിലെ നായകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രം ഒരു കളര്‍ഫുള്‍ കോമഡി എന്റര്‍ടെയ്‌നറായിരിക്കും. സണ്ണിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടില്ല. മിയ ഖലീഫയെ ആയിരുന്നു ഒമര്‍ സണ്ണിയുടെ സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നത്.
ഒമര്‍ ലുലുവിന്റെ ചിത്രം ഒരു അഡാര്‍ ലവ് ഇതുവരെ തിയറ്ററുകളിലെത്തിയിട്ടില്ല. നിര്‍മാതാവുമായുള്ള പ്രശ്‌നങ്ങളാണ് റിലീസ് നീട്ടുന്നതെന്ന് ഒമര്‍ ലുലു വ്യക്തമാക്കി. പ്രിയ പ്രകാശ് വാര്യരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍.