വിവാഹവാര്‍ഷികദിനത്തില്‍ സണ്ണി ലിയോണ്‍ ഭര്‍ത്താവിന് നല്‍കിയ ആശംസ

ഴാം വിവാഹവാര്‍ഷികദിനത്തില്‍ സ്‌നേഹം പങ്കുവെച്ച് ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സണ്ണി ഭര്‍ത്താവിന് വിവാഹവാര്‍ഷികാശംസ നേര്‍ന്നത്. ഒപ്പം വിവാഹചിത്രവും സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്.

”ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങളൊരു പ്രതിജ്ഞയെടുത്തു. ജീവിതം എത്ര തിരിച്ചടികള്‍ നല്‍കിയാലും പരസ്പരം സ്‌നേഹിച്ചുകൊണ്ടേയിരിക്കുമെന്ന്. അന്നത്തെക്കാളും ഇന്ന് ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.” ഡാനിയേലിനായി സണ്ണി കുറിച്ചു.

2011ലായിരുന്നു സണ്ണിയുടെയും ഡാനിയേലിന്റെയും വിവാഹം. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്-നിഷ കൗര്‍ വെബ്ബര്‍, അഷര്‍ സിങ് വെബ്ബര്‍, നോവ സിങ് വെബ്ബര്‍. കഴിഞ്ഞ ജൂലൈയിലാണ് മഹാരാഷ്ട്രയിലെ ലാത്തൂരിലെ അനാഥാലയത്തില്‍ നിന്ന് നിഷയെ ഇവര്‍ ദത്തെടുത്തത്. പിന്നീട് വാടകഗര്‍ഭപാത്രത്തിലൂടെയാണ് അഷറിനും നോവക്കും ജന്മം നല്‍കിയത്.

Top