വിപിന്‍ദാസ് സംവിധാനം ചെയ്ത കോമഡി ത്രില്ലര്‍ മുത്തുഗൗവ്വിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ നടന്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും സണ്ണിവെയ്‌നും ഒന്നിക്കുന്നു. മോളിവുഡിലെ സീനിയര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരിലൊരാളായ അംബിക റാവു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
മുത്തുഗൗവില്‍ ഭരത് എന്ന എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയെ അവതരിപ്പിച്ച ഗോകുലിന്റെ അഭിനയത്തിന് നല്ല അഭിപ്രായമാണ് ലഭിച്ചത്.
ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്. ഒരു കോമഡി ത്രില്ലറായ ചിത്രത്തില്‍ ഇരുവര്‍ക്കും പ്രാധാന്യമുള്ള വേഷമാണ്. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും.