Sunrise hydrabad won

ഹൈ​ദ​രാ​ബാ​ദ്: ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് 15 റ​ൺ​സിന്റെ ജ​യം.

ഹൈ​ദ​രാ​ബാ​ദ് നേടി​യ 191 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ 176 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ശ്രേ​യ​സ് അ​യ്യ​ർ (50) പൊരുതിയെങ്കിലും ല​ക്ഷ്യം കൈവരിക്കാൻ കഴിഞ്ഞില്ല.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ (42) ഇ​ത്ത​വ​ണ​യും ഡ​ൽ​ഹി​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചെ​ങ്കി​ലും നി​ർ​ണാ​യ​ക സ​മ​യ​ത്ത് വി​ക്ക​റ്റ് ക​ള​ഞ്ഞ​ത് തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി.

ഓ​പ്പ​ണിം​ഗ് ബാറ്റ്സ്മാൻ സാം ബി​ല്ലിം​ഗ്സി​നെ തു​ട​ക്ക​ത്തി​ലെ ന​ഷ്ട​പ്പെ​ട്ട സ​ഞ്ജു, ക​രു​ൺ നാ​യ​രു​മാ​യി (33) സ്കോ​ർ മു​ന്നോ​ട്ടു ച​ലി​പ്പി​ച്ചെ​ങ്കി​ലും ക​രു​ണും പെ​ട്ടെ​ന്ന് വീ​ണു. പി​ന്നാ​ലെ വ​ന്ന ഋ​ഷ​ഭ് പ​ന്ത് നേ​രി​ട്ട ആ​ദ്യ​പ​ന്തി​ൽ ത​ന്നെ പു​റ​ത്താ​യി.

പി​ന്നീ​ട് ഏ​യ്ഞ്ച​ലോ മാ​ത്യൂ​സും (31) ശ്രേ​യ​സ് അ​യ്യ​രും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യ​ത്തി​ന​രി​കെ എ​ത്താ​നാ​യി​ല്ല.

ശി​ഖ​ർ ധ​വാ​ന്റെ​യും (70) കെ​യ്ൻ വി​ല്യം​സ​ൺ​ന്റെ​യും (89) അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഹൈ​ദ​രാ​ബാ​ദി​ന് മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത്. ഇ​വ​രെ​ക്കൂ​ടാ​തെ ഹൈ​ദ​രാ​ബാ​ദ് നി​ര​യി​ൽ ആ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. വാ​ർ​ണ​റും (4) യു​വ​രാ​ജ് സിം​ഗും (3) ഇ​ത്ത​വ​ണ​യും നി​രാ​ശ​പ്പെ​ടു​ത്തി. ഹൈ​ദ​രാ​ബാ​ദി​ന്റെ നാ​ലു വി​ക്ക​റ്റും ക്രി​സ് മോ​റി​സാ​ണ് വീ​ഴ്ത്തി​യ​ത്.

Top