കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പ്. ഫെനലില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനെ 81 റണ്‍സിന് തോല്‍പ്പിച്ചാണ് ഈസ്റ്റേണ്‍ കേപ്പ് കിരീടം നേടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമകളായ സണ്‍ഗ്രൂപ്പ് തന്നെയാണ് ഈസ്റ്റേണ്‍ കേപ്പിന്റെയും മേധാവികള്‍.
ദക്ഷിണാഫ്രിക്കയില്‍ ഈസ്റ്റേണ്‍ കേപ്പിനൊപ്പം സണ്‍റൈസേഴ്‌സ് ഉടമകളിലൊരാളായ കാവ്യ മാരനും ഉണ്ടായിരുന്നു. തന്റെ ടീമിന്റെ വിജയത്തില്‍ ഏറെ സന്തോഷവതിയായിരുന്നു കാവ്യ. തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം നേടിയതില്‍ ഏറെ സന്തോഷം. ബാറ്റുകൊണ്ടും പന്തുകൊണ്ടും തന്റെ ടീം മികച്ച പ്രകടനം നടത്തിയെന്നും കാവ്യ പ്രതികരിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ആരാധകരുടെ പ്രതീക്ഷ ഉണര്‍ത്തുന്ന പ്രകടനമാണ് സണ്‍റൈസേഴ്‌സ് താരങ്ങള്‍ നടത്തുന്നത്. എയ്ഡാന്‍ മാക്രവും മാര്‍കോ ജാന്‍സനും ഹെന്റിച്ച് ക്ലാസനുമെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഐപിഎല്ലില്‍ 2016ല്‍ സണ്‍റൈസേഴ്‌സ് ചാമ്പ്യന്മാരായിരുന്നു.
#Kavyamaran Excitement 😊 after Sunrisers Eastern Cape Victory .
– 2⃣nd Trophy🏆 – Back to back #SA20#SA20Final #Betway @SA20_League pic.twitter.com/G8mgHRc33a— CricVipez (@CricVipezAP) February 11, 2024