മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം

ഹൈ​ദ​രാ​ബാ​ദ്: മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ഏ​ഴു വി​ക്ക​റ്റിന്റെ തകർപ്പൻ ജ​യം. മും​ബൈ​യു​ടെ 139 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഹൈ​ദ​രാ​ബാ​ദ് 10 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ അ​നാ​യാ​സം മ​റി​ക​ട​ന്നു.

ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ (63) പു​റ​ത്താ​കാ​തെ നേ​ടി​യ റൺസാണ് ​ഹൈ​ദ​രാ​ബാ​ദി​ന് അ​നാ​യാ​സ ജ​യം ന​ൽ​കി​യ​ത്.

തു​ട​ക്ക​ത്തി​ലെ വാ​ർ​ണ​റെ ന​ഷ്ട​മാ​യെ​ങ്കി​ലും മൂ​ന്നാം വി​ക്ക​റ്റി​ൽ മോ​യി​സ് ഹെ​ൻ​ട്രി​ക്സ് (44) ധ​വാ​ൻ കൂ​ട്ടു​കെ​ട്ട് മും​ബൈ​യു​ടെ ജ​യ​പ്ര​തീ​ക്ഷ​ക​ളെ ത​ല്ലി​ക്കെ​ടു​ത്തി. നേ​ര​ത്തെ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ (67) അ​ർ​ധ​ശ​ത​ക​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ് മും​ബൈ മികച്ച സ്കോ​ർ നേ​ടി​യ​ത്.

രോ​ഹി​തി​നെ കൂ​ടാ​തെ മും​ബൈ നി​ര​യി​ൽ പാ​ർ​ഥി​വ് പ​ട്ടേ​ലും (23) ഹാ​ര്‌​ദി​ക് പാ​ണ്ഡ്യ​യും മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. നാ​ല് ഓ​വ​റി​ൽ 24 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സി​ദ്ധാ​ർ​ഥ കൗ​ളാ​ണ് മും​ബൈ​യെ ത​ക​ർ​ത്ത​ത്.

ഏ​ഴാം ജ​യ​ത്തോ​ടെ സ​ൺ​റൈ​സ​സ് ഹൈ​ദ​രാ​ബാ​ദ് പ്ലേ ​ഓ​ഫ് സാ​ധ്യ​ത സ​ജീ​വ​മാ​ക്കി. ഇ​തോ​ടെ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​ന്‍റെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത അ​ട​ഞ്ഞു.

Top