സൂപ്പര്‍ബൈക്ക് ബെനലി ഇനി മുതല്‍ ഇന്ത്യയില്‍ നിന്നും…

സൂപ്പര്‍ബൈക്ക് ബ്രാന്‍ഡുകളില്‍ പേരുകേട്ട ‘ബെനലി’ ഇനി മുതല്‍ ഇന്ത്യയില്‍ നിന്നും ഉത്പാദനം തുടങ്ങുന്നു.

ആറ് സംസ്ഥാനങ്ങളുമായി നടത്തി വരുന്ന ചര്‍ച്ചയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണ തോതില്‍ ഇന്ത്യയില്‍ നിന്നും ഉത്പാദനം ആരംഭിക്കാനാണ് പദ്ധതി.

ബെനലിക്കായി ഇന്ത്യയില്‍ ഉത്പാദന യൂണിറ്റ് ആരംഭിക്കുന്നത് ‘ആദീശ്വര്‍ ഓട്ടോ റൈഡ്’ എന്ന കമ്പനിയായിരിക്കും. റോയല്‍ എന്‍ഫീല്‍ഡ്, കെ.ടി.എം. എന്നിവ ഒഴിച്ചാല്‍ ഇന്ത്യയില്‍ ഏതാണ്ട് പ്രതിവര്‍ഷം 20,000 സൂപ്പര്‍ ബൈക്കുകള്‍ വില്‍ക്കാനുള്ള വിപണിയുണ്ടന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

Top