സിഡ്നി: ആരാധകരെ വിസ്മയിപ്പിച്ച പലകതരം ക്യാച്ചുകള്‍ക്ക് ക്രിക്കറ്റ് ലോകം സാക്ഷികളായിട്ടുണ്ട് എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ബിഗ് ബാഷ് ടി20 ലീഗില്‍ പിറന്ന ഒരു ഒറ്റകൈയന്‍ ക്യാച്ച് അതികമെങ്ങും കാണാന്‍ ഇടയില്ല. സിഡ്നി സിക്സേഴ്സിന്റെ ബാറ്റിംഗ് ഹീറോയായ ഡാനിയേല്‍ ഹ്യൂസാണ് ആ അത്ഭുത ക്യാച്ചെടുത്തത്. സീന്‍ ആബോട്ടിന്റെ പന്തില്‍ പെര്‍ത്ത് സ്കോച്ചേര്‍സിന്റെ വില്യം ബൊസിസ്റ്റോയെ പുറത്താക്കാനാണ് ഹ്യൂസ് അത്ഭുതം കാട്ടിയത്.
വില്യം ബൊസിസ്റ്റോ അടിച്ച പന്ത് ഹ്യൂസിന്റെ തലയ്ക്ക് മുകളിലൂടെയാണ് ഉയര്‍ന്നു വന്നത്. പന്ത് കൈക്കലാക്കാന്‍ ഹ്യൂസ് ഉയര്‍ന്നുചാടി. ഹ്യൂസിന്റെ വലതുകൈയില്‍ തട്ടി പന്ത് തെറിച്ചു. എന്നാല്‍ നിലംപതിക്കും മുന്‍പ് ഇടംകൈ കൊണ്ട് പന്ത് മുറുകെപിടിച്ച് ഹ്യൂസ് കാണികളെ അമ്പരപ്പിക്കുകയായിരുന്നു. വണ്ടര്‍ ക്യാച്ചിനൊപ്പം 44 പന്തില്‍ 62 റണ്‍സും ഹ്യൂസ് എടുത്ത മത്സരത്തില്‍ സിഡ്നി സിക്സേര്‍സ് 17 റണ്‍സിന് വിജയം നേടി.