സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ ഇനി തമിഴിലേക്ക്

ജിജു അശോകന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’. ചെമ്പന്‍ വിനോദ് – വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രം തമിഴിലേക്ക് പുനര്‍നിര്‍മ്മിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

സംവിധായകന്‍ ജിജു അശോകന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. കോമഡി ത്രില്ലര്‍ ജോണറില്‍പ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു.

ഗന്ധര്‍വ്വന്‍ കോട്ടൈ, ആള്‍വാര്‍ കുറിച്ചി, അളകാപുരം, അംബാസമുദ്രം എന്നിവിടങ്ങളിലായി ഈ വര്‍ഷവാസനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ അഭിനേതാക്കള്‍, ക്രൂ തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്ന് പ്രൊഡക്ഷന്‍ ടീം അറിയിച്ചു. ദേവ് മോഹന്‍ നായകനാകുന്ന ‘പുള്ളി’ എന്ന മലയാള ചലച്ചിത്രം ആണ് ജിജു അശോകന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.

Top