കൊച്ചി : 2018നെ സ്വീകരിച്ച് സൂപ്പർ മൂൺ എത്തി. ചന്ദ്രൻ ഭൂമിക്ക് ഏറ്റവും അടുത്തുവരുകയും അതിനാൽ വലുപ്പത്തിലും തിളക്കത്തിലുമാണ് ചൊവ്വാഴ്ച സൂപ്പർ മൂൺ എത്തിയത്. സാധാരണ കാണുന്നതിനെക്കാള്‍ 14 ശതമാനം വലുപ്പവും 30 ശതമാനം തിളക്കവും ഉണ്ടായിരുന്ന ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ട ചന്ദ്രന്.
ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികള്‍ വന്നുവീണ് ചുവപ്പുനിറവും ചന്ദ്രനുണ്ടാകുമെന്ന് വാനനിരീക്ഷകർ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ജനുവരി 31ന് വീണ്ടുമൊരു പൂർണചന്ദ്രനും ആകാശത്ത് തെളിയും. ഒരു മാസത്തിൽ തന്നെ രണ്ട് പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ 31ലെ പൂർണചന്ദ്രൻ ‘നീലചന്ദ്രൻ’ (ബ്ലൂ മൂൺ) ആയിരിക്കും.
2015 ജൂലൈയിലാണ് അവസാനമായി ബ്ലൂമൂണ്‍ പ്രതിഭാസം ഉണ്ടായത്. സൂപ്പർ മൂൺ പ്രതിഭാസത്തെ തുടർന്ന് ശക്തമായ തിരമാലക്ക് സാധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.