ചെന്നൈ:തമിഴ് അനുകൂല സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നു ശ്രീലങ്കന്‍ സന്ദര്‍ശനം ഉപേക്ഷിച്ചതിനു പിന്നാലെ ശ്രീലങ്കയിലെ തമിഴ് വംശജരോട് നന്ദി പറഞ്ഞ് ചലച്ചിത്ര താരം രജനീകാന്ത്.
മാധ്യമങ്ങള്‍ വഴിയാണ് നിങ്ങളുടെ സ്‌നേഹം ഞാന്‍ അറിഞ്ഞത് ശരിയായ സമയത്ത് നമ്മള്‍ പരസ്പരം കാണും, നിങ്ങളുടെ നന്മയ്ക്കായി ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുമെന്നും രജനി പ്രസ്താവനയില്‍ പറഞ്ഞു.
താന്‍ രാഷ്ട്രീയക്കാരനല്ല, മറിച്ച് കലാകാരനാണെന്നും ഭാവിയില്‍ ലങ്ക സന്ദര്‍ശിക്കാന്‍ എപ്പോഴെങ്കിലും അവസരം ലഭിക്കുകയാണെങ്കില്‍ അതിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രജനി അഭ്യര്‍ത്ഥിച്ചു.
എല്‍ടിടിഇക്കെതിരെ യുദ്ധം നടത്തിയ ലങ്കന്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുമായി ലൈക്ക ഗ്രൂപ്പ് ഉടമ സുഭാഷ്‌കരന്‍ അല്ലിരാജയ്ക്ക് ബിസിനസ് ബന്ധങ്ങളുണ്ടെന്നാരോപിച്ചാണ് എംഡിഎംകെ, തമിഴക വാഴ്‌വുറുമൈ കക്ഷി, വിസികെ തുടങ്ങിയ പാര്‍ട്ടികളും തമിഴ് അനുകൂല സംഘടനകളും എതിര്‍പ്പുമായി രംഗത്തുവന്നത്.