ഓഫ്-റോഡ് പ്രേമികള്‍ക്കിടയില്‍ ജനപ്രീയ മോഡലായി മാറിക്കൊണ്ടിരിക്കുകയാണ് ഹീറോ എക്‌സ്പള്‍സ് 200. ഈപ്പോഴിതാ ഈ ഡ്യുവല്‍-സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളിന് കുറച്ച് കോസ്‌മെറ്റിക് മാറ്റങ്ങളാണ് ലഭിക്കുന്നത്.
ഹീറോ എക്‌സ്പള്‍സ് 200-യുടെ സൂപ്പര്‍മോട്ടോ പതിപ്പിനെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥ ബില്‍ഡല്ല, മറിച്ച് ഡിജിറ്റല്‍ റെന്‍ഡറിംഗാണ്. എന്നിരുന്നാലും, ഒരു സൂപ്പര്‍മോട്ടോ പതിപ്പില്‍ എക്‌സ്പള്‍സ് 200 എങ്ങനെയായിരിക്കുമെന്നത് ഒരു സൂക്ഷ്മ നിരീക്ഷണം ഇത് നല്‍കുന്നു.
ഹീറോ എക്‌സ്പള്‍സ് 200 സൂപ്പര്‍മോട്ടോയെ ഓട്ടോമോട്ടീവ് ആര്‍ട്ടിസ്റ്റ് അബിന്‍ ഡിസൈന്‍സ് ആണ് ഡിജിറ്റലായി ചിത്രീകരിച്ചത്. വാഹനപ്രേമികളെ ആകര്‍ഷിക്കുന്നതിനായി നിരവധി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചിത്രത്തില്‍ കാണാന്‍ കഴിയും.
ഉദാഹരണത്തിന്, ഫ്രണ്ട് എന്റില്‍ വളരെ പുതിയ സൂപ്പര്‍മോടോ-സ്‌റ്റൈല്‍ ഹെഡ്‌ലാമ്പ് സവിശേഷതയുണ്ട്. മോട്ടോര്‍സൈക്കിളിന്റെ സൂപ്പര്‍മോട്ടോ സ്വഭാവത്തിന് അനുയോജ്യമായ രീതിയില്‍ ബോഡി വര്‍ക്ക് പുനര്‍നിര്‍മ്മിച്ചു. തല്‍ഫലമായി, റൈഡര്‍ എര്‍ണോണോമിക്‌സിലും മാറ്റം വരുത്തി.
ഈ ഹീറോ എക്‌സ്പള്‍സ് 200 സൂപ്പര്‍മോട്ടോ പതിപ്പിന്റെ എഞ്ചിന്‍ മറ്റൊരു യൂണിറ്റായി തോന്നുന്നു. ഇതിന് ഒരു DOHC സജ്ജീകരണവും ലിക്വിഡ്-കൂളിംഗ് സവിശേഷതകളും ഉള്ളതായി തോന്നുന്നു.