മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ഭഭ്രന്‍ സിനിമയൊരുക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.
അടുത്ത വര്‍ഷം ആരംഭിക്കുന്ന ഭദ്രന്‍ ചിത്രത്തില്‍ ആന പാപ്പാനായാണ് സൂപ്പര്‍സ്റ്റാര്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതിന്റെ ത്രില്ലിലാണ് താരമെന്നും,നാലു മാസം മുമ്പ് തിരുവനന്തപുരത്ത് വെളിപ്പാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണ സമയത്ത് ഭദ്രന്‍ കഥ പറയുകയും, കഥയും കഥാപാത്രവും ഇഷ്ടപ്പെട്ട താരം ഉടന്‍ തന്നെ ഡേറ്റ് നല്‍ക്കുകയും ചെയ്‌തെന്നാണ് വിവരം.
പൂര്‍ണമായും കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുക.
ഹരീഷ് പേരടിയും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. മറ്റ് താരനിര്‍ണയം നടന്നു വരുന്നതേയുള്ളു.
പന്ത്രണ്ട് വര്‍ഷം മുമ്പ് ഉടയോന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും ഭദ്രനും ഒരുമിച്ചത്. അങ്കിള്‍ ബണ്‍, സ്ഫടികം, ഒളിമ്പ്യന്‍ അന്തോണി ആദം എന്നിവയാണ് മോഹന്‍ലാല്‍ നായകനായ മറ്റ് ഭദ്രന്‍ ചിത്രങ്ങള്‍.