സപ്ലൈക്കോ കടുത്ത പ്രതിസന്ധിയില്‍;കുടിശ്ശികയില്‍ ടെന്‍ഡര്‍ മുടങ്ങി

എറണാകുളം: സപ്ലൈക്കോ കടുത്ത പ്രതിസന്ധിയില്‍ .കുടിശ്ശികയില്‍ ടെന്‍ഡര്‍ മുടങ്ങി.കഴിഞ്ഞ 29 ആം തിയതി നടന്ന ടെന്‍ഡറില്‍ വിതരണക്കാര്‍ ആരും പങ്കെടുത്തില്ല.സബ്‌സിഡി ഉത്പന്നങ്ങള്‍ അടക്കം 40 ഇനങ്ങള്‍ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചത്.വിതരണക്കാര്‍ക്ക് മാത്രം സപ്ലൈക്കോ കുടിശ്ശിക 500 കോടി രൂപയാണ്. ഇനിയും കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന് വിതരണക്കാര്‍ വ്യക്തമാക്കി.ടെന്‍ഡര്‍ ലഭിച്ചാല്‍ മൂന്ന് ദിവസത്തിനകം ഉത്പന്നങ്ങള്‍ സ്റ്റോറുകളില്‍ എത്തിയിരുന്നു.ടെന്‍ഡര്‍ മുടങ്ങിയതിനാല്‍ ഈ ദിവസങ്ങളില്‍ ഉത്പന്നങ്ങള്‍ സ്റ്റോറുകളില്ലെത്തില്ല.അടുത്തയാഴ്ച വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ സപ്ലൈക്കോ തീരുമാനിച്ചിട്ടുണ്ട്.ശബരി ഉത്പന്നങ്ങളും,പാക്ക്ഡ് ഉത്പന്നങ്ങളുംമാത്രമാണ് സപ്ലൈക്കോ സ്റ്റോറുകളില്‍ ഇപ്പോഴുള്ളത്.

സെല്‍ഫ് സര്‍വീസ് രീതിയിലേക്കും മാറാനും തീരുമാനം ഉണ്ട്.സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയില്‍ വില്‍പ്പന ശാലകള്‍ പുനര്‍വിന്യസിക്കും.കഴിഞ്ഞ 3 മാസത്തിനിടെ സംസ്ഥാനത്ത് മാവേലി സ്റ്റോറുകളിലെ വില്പന 30 ശതമാനം ഇടിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.സഹകരണവകുപ്പിന് കീഴിലുള്ള മാവേലി സ്റ്റോറുകള്‍ മുഖം മാറ്റാന്‍ ഒരുങ്ങുകയാണ്.കച്ചവടം കുറഞ്ഞ സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ സാധ്യത ഉള്ള സ്ഥലങ്ങളിലേക്ക് മാറ്റാനാണ് ആലോചന.

Top