കൊച്ചി: കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് സംസ്ഥാനത്തെ സിവില്‍ സപ്ലെസ് കോര്‍പറേഷന്‍ (സപ്ലൈകോ) പുതിയ പദ്ധതികള്‍ക്ക് തുടക്കമിടാന്‍ ഒരുങ്ങുന്നു.
ഹോം ഡെലിവറി സംവിധാനം, വന്‍ നഗരങ്ങളില്‍ അത്യാധുനിക ഷോപ്പിങ് മാളുകള്‍, സ്വന്തമായി ഗോഡൗണുകള്‍ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുവാന്‍ ലക്ഷ്യമിടുന്നത്.
ഇതു സംബന്ധിച്ച് കോര്‍പറേഷന്‍ സമര്‍പ്പിച്ച കരട് നിദേശങ്ങള്‍ സര്‍ക്കാരിന്റ പരിഗണനയിലാണ്.
ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ഉല്‍പന്നങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കുന്ന ഹോം ഡെലിവറിയ്ക്കായി നിയോഗിക്കുന്നത്, തുക സെക്യൂരിറ്റിയായി വാങ്ങി തൊഴില്‍രഹിതരായ യുവാക്കളെയാണ്.
ഇതുവഴി ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.