Supplyco; Muhammad Hanish news MD

തിരുവനന്തപുരം: സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. ആശ തോമസിനെ മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പകരം എ.പി.എം. മുഹമ്മദ് ഹനീഷിനാണ് ചുമതല.

ആശ തോമസിനെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി നിയമിക്കാനാണ് തീരുമാനം.

കഴിഞ്ഞ ഓണക്കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അരിവിതരണം തടസ്സപ്പെട്ട സംഭവത്തെത്തുടര്‍ന്ന് സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് ആശ തോമസിനെ നീക്കണമെന്ന ആവശ്യം കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ശക്തമായി ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

Top