മീററ്റ്: മുത്തലാഖ് നിരോധിച്ച് സുപ്രീംകോടതി വിധി പ്രഖ്യാപനം പുറത്തുവന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മൊഹല്ല കമാര സ്വദേശിയായ യുവതിയെയാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്.
ഇതു സംബന്ധിച്ച് യുവതി പോലീസില്‍ പരാതി നല്‍കി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദിക്കാറുണ്ടായിരുന്നെന്നും തന്നെ വീട്ടില്‍ നിന്നു പുറത്താക്കിയെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. ആറു വര്‍ഷം മുമ്പ് വിവാഹിതയായ യുവതി മൂന്നു കുട്ടികളുടെ അമ്മയാണ്. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് തന്റെ ഗര്‍ഭം അലസിപ്പോയെന്നും യുവതി പരാതിയില്‍ പറയുന്നു.
യുവതിയെ മര്‍ദിക്കുന്നതു സംബന്ധിച്ച് ചോദിക്കുന്നതിനായി ഇവരുടെ കുടുംബാംഗങ്ങള്‍ ഭര്‍ത്താവിനെ കാണാന്‍ എത്തിയതിനു പിന്നാലെയായിരുന്നു മൊഴി ചൊല്ലലെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിനെയും മറ്റ് ആറുപേരെയും പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുസ്ലിം പുരുഷന്മാര്‍ ഒറ്റയടിക്കു മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് (മുത്തലാഖ്) ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും അസാധുവുമാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. മുത്തലാഖ് ആറു മാസത്തേക്കു സുപ്രീംകോടതി വിലക്കുകയും ചെയ്തു. ആവശ്യമെങ്കില്‍ മുസ്ലിം വിവാഹമോചനത്തിനായി ആറു മാസത്തിനകം പുതിയ നിയമനിര്‍മാണം നടത്താനും നിയമം വൈകിയാല്‍ മുത്തലാഖിനുള്ള വിലക്ക് തുടരാനും അസാധാരണമായ വിധിയില്‍ പരമോന്നത കോടതി നിര്‍ദേശിച്ചു.