ന്യൂഡല്‍ഹി: ചേലാകര്‍മം സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീം കോടതി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ ചേലാകര്‍മം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
പെണ്‍കുട്ടികളിലെ ചേലാകര്‍മം നിരോധിക്കണമെന്നും ഇത് ശിക്ഷാര്‍ഹവും ജാമ്യമില്ലാത്തതുമായ കുറ്റമാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. സുനിതാ തിവാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദാവൂദി ബോറ സമുദായത്തില്‍ നടന്നുവരുന്ന ഈ ആചാരത്തെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമൊന്നുമില്ലെന്നും വൈദ്യശാസ്ത്രത്തിന്റെ പിന്തുണയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.