suprem court against stray dog killing

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ സര്‍ക്കാരിന് മാത്രമാണ് അധികാരമെന്ന് സുപ്രീംകോടതി. എന്നാലിത് സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

തെരുവ് നായ ശല്യത്തിന്റെ പേരില്‍ നായ്ക്കളെ കൊന്നൊടുക്കുന്നത് കണക്കിലെടുത്താണ് കോടതി ഉത്തരവ്.

തെരുവുനായകളെ കൊല്ലുന്ന സംഘടനകളുടെ ആവശ്യമെന്തെന്ന് കോടതി ആരാഞ്ഞു. നായ്ക്കളെ കൊന്ന അന്വേഷണ റിപ്പോര്‍ട്ട് നേരിട്ട് സമര്‍പ്പിക്കണം. ഇത്തരം സംഘടനകള്‍ നിയമപരമല്ലെന്ന് കേരളം സുപ്രിംകോടതിയില്‍ അറിയിച്ചു.

തെരുവ് നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് ജോസ് മാവേലി വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

Top