ന്യൂഡല്‍ഹി: സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കാമെന്ന് സുപ്രീംകോടതി. സ്വകാര്യ കരിമണല്‍ ഖനനത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ നല്‍കിയ ഹരജിയിലാണ് വിധി. അതേസമയം, ഖനനം നടത്താവുന്ന മേഖല സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.