ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്‍റെ ഭരണഘടനാ സാധുത സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും.
നവംബര്‍ അവസാന വാരമാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുക. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.
ആധാറിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് വിവിധ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് കൈമാറിയത്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമപ്രകാരമാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൂടാതെ കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്തിന് എങ്ങനെ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്നും കോടതി ചോദിച്ചു.