ആധാറിന്റെ തകര്‍ച്ചയ്ക്കായി ഗൂഗിളും സ്വകാര്യ കാര്‍ഡ് ലോബിയും ശ്രമിക്കുന്നതായി യു.ഐ.ഡി.എ.ഐ

aadhaar

ന്യൂഡല്‍ഹി: ആധാറിനെ തകര്‍ക്കുന്നതിന് ഗൂഗിളും സ്വകാര്യ കാര്‍ഡ് ലോബിയും ശ്രമിക്കുന്നുണ്ടെന്ന ആരോപണം ഉന്നിയിച്ച് യു.ഐ.ഡി.എ.ഐ. രംഗത്ത്.സുപ്രീംകോടതിയിലാണ് യു.ഐ.ഡി.എ.ഐ അഭിഭാഷകന്‍ ഇത് സംബന്ധിച്ച ആരോപണം അറിയിച്ചത്.

ജനങ്ങളുടെ ഐഡന്റിറ്റി തിരിച്ചറിയുന്നതിന് കുറ്റമറ്റ സംവിധാനമാണ് യു.ഐ.ഡി.എ.ഐ ആധാറിലുടെ വികസിപ്പിച്ചിരിക്കുന്നതെന്നും, ഈ കാരണത്താല്‍ പല കമ്പനികള്‍ക്കും തിരിച്ചടി നേരിടുമെന്നും അതിനാാലാണ് ആധാറിനെതിരെ നീങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്നും എജന്‍സി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള സ്മാര്‍ട്കാര്‍ഡിന് സമാനമാണ് ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ്. ആധാര്‍ കാര്‍ഡ് വിജയമായാല്‍ ഇന്ത്യയില്‍ സ്മാര്‍ട്ട് കാര്‍ഡ് വ്യവസായത്തിനുള്ള സാധ്യതകള്‍ ഇല്ലാതാകും. അതിനാലാണ് ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ആധാറിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് യു.ഐ.ഡി.എ.ഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചത്.

Top