ഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസില്‍ ഹര്‍ജിക്കാരനോട് സുപ്രീംകോടതി കൂടുതല്‍ വിശദീകരണം തേടി.
പി ജയരാജനെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദ്ദേശം.
സത്യവാങ്മൂലം എത്രയും വേഗം നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
കേസിന്റെ നടപടികളെ പ്രതിയായ പി ജയരാജന്‍ എങ്ങനെ സ്വാധീനിക്കും എന്ന് വ്യക്തമാക്കാനാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടത്.
പ്രതികളെപ്പറ്റി കൂടുതല്‍ തെളിവുണ്ടെങ്കില്‍ അതും മൂന്നാഴ്ചയ്ക്കകം ഹാജരാക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.