ന്യൂഡല്‍ഹി: കള്ളിനെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ അബ്കാരി നിയമം ഭേദഗതി ചെയ്തൂകൂടെ എന്ന് കേരള സര്‍ക്കാരിനോട് സുപ്രീംകോടതി. ഭേദഗതി വരുത്തിയാല്‍ കള്ളിനെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാകുമെന്നും, ഇതോടെ മദ്യശാല നിരോധന ഉത്തരവില്‍ നിന്ന് കള്ളുഷാപ്പുകള്‍ ഒഴിവാകുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കള്ളുഷാപ്പുകള്‍ തമ്മിലുള്ള ദൂരപരിധി അറിയിക്കാനും സുപ്രീംകോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളുഷാപ്പുകള്‍ തമ്മിലുള്ള ദൂരമെത്രയെന്നു ഫെബ്രുവരി 16നകം അറിയിക്കണമെന്നും കോടതി അറിയിച്ചു. അതേസമയം, കളളുഷാപ്പുകള്‍ മാറ്റാനാകില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ ധരിപ്പിച്ചു.