ഒന്നാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഇലക്ട്രല്‍ ബോണ്ട് ആര്‍ട്ടികള്‍ 19(1)(a) എതിരെയുള്ളതാണെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ട്.
നേരത്തെ ഇലക്ട്രല്‍ ബോണ്ടുകളുടെ പ്രഖ്യാപനത്തോടെ തന്നെ ബോണുകളിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയങ്കിലും, ഹര്‍ജികള്‍ സുപ്രീംകോടതി പരിശോധിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.നേരത്തെ ഇലക്ട്രല്‍ ബോണ്ട് പദ്ധതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ രണ്ട് തവണ തള്ളി പോയിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ?ഗവായ്, ജെബി പര്‍ദിവാല, മനോശ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ഇലക്ട്രല്‍ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടര്‍മാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നും വിവിധ ഹരജികള്‍ ചൂണ്ടിക്കാട്ടി. 2018 ജനുവരി 2 മുതലാണ് ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.സിപിഎം, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, ഡോ. ജയ താക്കൂര്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.