ന്യൂഡല്‍ഹി: കോടതിമുറിക്കുള്ളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.
ശബ്ദരേഖകള്‍ ശേഖരിക്കാതെയുള്ള സിസിടിവി ക്യാമറകള്‍ക്കാണ് കോടതിയില്‍ പ്രവേശനം. ഓരോ സംസ്ഥാനത്തെയും രണ്ട് ജില്ലാ കോടതികളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതി ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി.
വിവരാവകാശ നിയമപ്രകാരം കോടതി ദൃശ്യങ്ങള്‍ കൈമാറാന്‍ പാടില്ലെന്നും മൂന്ന് മാസത്തിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കാണമെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ആദര്‍ശ് ഗോയല്‍, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടത്.കോടതി നടപടികളുടെ വീഡിയോ മാത്രമേ പകര്‍ത്താന്‍ പാടുള്ളൂ എന്നും, ഓഡിയോ റെക്കോര്‍ഡ് ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ജില്ലാ ജഡ്ജും, സെഷന്‍ ജഡ്ജും ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിരീക്ഷിക്കണം. തുടര്‍ന്നുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ കോടതികളിലും ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും സുപ്രിം കോടതി പറഞ്ഞു