ലക്‌നൗ: അയോധ്യയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് സുപ്രീംകോടതി സൈന്യത്തെ അയക്കണമെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയെ പിന്തുണച്ച് സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) അധ്യക്ഷനും മന്ത്രിയുമായ ഓംപ്രകാശ് രാജ്ഭര്‍ രംഗത്ത്.
അഖിലേഷ് നടത്തിയ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും അയോധ്യയില്‍ 144 അടിച്ചേല്‍പ്പിക്കുകയാണെന്നും എന്നിട്ടും ജനങ്ങള്‍ ഇവിടെ കൂട്ടംകൂടുകയാണെന്നും ഇത് പരാജയമാണെന്നും അതിനാല്‍, പ്രദേശത്ത് സൈന്യത്തെ വിന്യസിക്കണമെന്നും രാജ്ഭര്‍ പറഞ്ഞു.
നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുവാനാണ് താത്പര്യം കാണിക്കുന്നത്. രാജ്ഭര്‍ വ്യക്തമാക്കി.