വീട്ടുതടങ്കലില്‍ കഴിയുന്ന മെഹബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ മകള്‍ക്ക് അനുവാദം

ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ കഴിയുന്ന കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ മകള്‍ക്ക് അനുമതി നല്‍കി സുപ്രീം കോടതി. മകള്‍ സന ഇല്‍തിജ ജാവേദിന് കശ്മീരിലെത്തി മെഹബൂബയെ സന്ദര്‍ശിക്കാമെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഒരു മാസമായി മാതാവിനെ കണ്ടിട്ടില്ലെന്നും ആരോഗ്യാവസ്ഥ സംബന്ധിച്ച് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി സന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. മെഹ്ബൂബ മുഫ്തിയെ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണാന്‍ അനുവദിക്കുന്നില്ലെന്നും സന നേരത്തെ ആരോപിച്ചിരുന്നു.

ആഗസ്റ്റ് 4നാണ് കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മെഹബൂബ മുഫ്തി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്.

Top